മുറ്റത്തെ തൈമാവു
ഉഗ്ര തപസ്സിന്‍ ശിലായുധം കൂര്‍പ്പിച്ച്ചു
നില്‍ക്കുന്നു നഗ്ന ശൈലങ്ങള്‍ വേനലില്‍
ഭഗ്ന ഹരിതസ്വപ്നത്ത്തിന്‍ ശലാക പോല്‍
ചുറ്റി ഒഴുകുന്നു പേരിന്നൊരു നദി.
ഇത്തിരി വെള്ളം; ഇടയ്ക്കൊന്നിരിക്കുവാന്‍
എത്തി നോക്കുന്ന തളര്‍ന്ന കിളികളെ
കൈനീട്ടി മാടി വിളിക്കുന്നു മുറ്റത്തു
തൈമാവൊരെണ്ണം സഹജം സാനുകമ്പം.
ഇത്തിരി മാത്രമേ ഉള്ളെങ്കിലും നിന്റെ
ഉള്ളിത്രയും വളര്ന്നല്ലോ; കരുണയില്‍
നിന്നെക്കുറി ച്ചെനിക്കെന്നും ഓര്‍മ്മിക്കുവാന്‍
തന്നതാവാം ഈശ്വരന്‍ സ്നേഹ പുണ്യമേ
എന്‍റെ മുറ്റത്തു തന്നെ നിന്നെ; നന്മയ്ക്ക്
വെള്ളമൊഴിച്ചു വളര്‍ത്താന്‍ അവസരം !
എന്‍റെ യീ ജന്മ സാഫല്യം! ഇതു മതി.
കര്‍മ്മ ഗതികളീ മാമ്പഴക്കാലവും.
@@@ @@@@
No comments:
Post a Comment